വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് കൺവെൻഷൻ നടത്തി

 


കണ്ണാടിപ്പറമ്പ്:-വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റിന്റെ കൺവെക്ഷൻ ഉൽഘാടനവും വ്യാപാരി മിത്ര പദ്ധതി വിശദീകരണവും  കണ്ണാടിപ്പറമ്പ് ദേശസേവ യുപി സ്കൂളിൽ വച്ച് നടന്നു.  കേരള വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് കെ.എം അബ്ദുൾ ലത്തീഫ് ഉത്ഘാടനവും വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.പി.ബാലകൃഷ്ണൻ അംഗത്വ വിതരണവും ചെയ്തു. പി.വി.ശശിധരൻ , പി.ജഗന്നാഥൻ , ഇബ്റാഹീംകുട്ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ആദ്യ അംഗത്വം പി.പി.ബാലകൃഷ്ണനിൽ നിന്നും എം.എൻ രജീഷ് (മിയ ഇന്റസ്ട്രീസ് ചേലേരി ) ഏറ്റു വാങ്ങി.

Previous Post Next Post