KCSPA മയ്യിൽ മേഖലാ കൺവെൻഷൻ നടത്തി

 


മയ്യിൽ:- നിർത്തലാക്കിയ ക്ഷാമബത്ത പുന:സ്ഥാപിച്ച്സഹകരണജീവനക്കാരുടേതിന് തുല്യമാക്കുക, മിനിമം പെൻഷൻ 8000 രൂപയായി വർദ്ധിപ്പിക്കുക, മെഡിക്കൽ അലവൻസ് 1000 രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മെയ് 20 ന് രാവിലെ 10 മണിക്ക് മയ്യിൽ ടൗണിൽ നടക്കുന്ന വാഹന പ്രചരണ ജാഥയും മെയ് 25 ന് നടക്കുന്ന കണ്ണൂർ കലക്റ്ററേറ്റ് മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ KCSPA മയ്യിൽ മേഖലാ കൺവൻഷൻ തീരുമാനിച്ചു. 

ജില്ലാ കമ്മറ്റി അംഗം പി.വിജയൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സി.ദാമോദരൻ, പി.ജി. മുകുന്ദൻ ,കെ.കുഞ്ഞിരാമൻ, കെ.കരുണാകരൻ എന്നിവർ സംസാരിച്ചു. എൻ. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. പി.രവീന്ദ്രനാഥൻ സ്വാഗതം പറഞ്ഞു.

Previous Post Next Post