ഇനി ഒരു ജീവിതവും പുകഞ്ഞുതീരാതിരിക്കട്ടെ...
യുവത്വങ്ങൾ പുകയില പുകയിൽ പൊലിയാതിരിക്കട്ടെ...
ഇന്ന് May 31 "ലോക പുകയില വിരുദ്ധ ദിനം"
"നമ്മുടെ പരിസ്ഥിതിക്ക് പുകയില ഭീഷണി" "Tobacco thread to our environment"
പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ജീവനും ജീവിതത്തിനും ഭീഷണിയാണ്.
ഒരോ 8 സെക്കൻ്റിലും ആഗോളതലത്തിൽ ഒരു മരണം പുകയില ഉപയോഗം കാരണം സംഭവിക്കുന്നു എന്നാണ് കണക്കുകൾ വെളിവാക്കുന്നത്.
ലോകത്താകെ ഒരു മിനിറ്റിൽ 10 ദശലക്ഷം സിഗരറ്റുകളാണ് വിറ്റുപോകുന്നത് എന്നാണ് കണക്കുകൾ ... കൂടതെ ബീഡി, ചുരുട്ട് എന്നിങ്ങനെ പുകയില ഉൽപന്നങ്ങൾ പല വിധത്തിൽ ലഭ്യമാണ്...
ഒരു സിഗരറ്റിൽ 12 mg നിക്കൊട്ടിൻ ആണുള്ളത്.
ഒരു ബില്യൺ ജനങ്ങൾ പുകവലിക്കുന്നുണ്ട് എന്നതും കണക്കുകൾ ബോധ്യപ്പെടുത്തുന്നു.ദിവസവും
അത്രയും സിഗരറ്റുകളാണ് കുറ്റികൾ ആയി വലിച്ചെറിയപ്പെടുന്നതും, പരിസ്ഥിതിക്ക് ഭീഷണിയാകുന്നതും...
വലിച്ചെറിയുന്ന ഓരോ സിഗററ്റ് കുറ്റിയിൽ നിന്നും പുകവലിക്കുന്ന പുതിയൊരു തലമുറ ജനിക്കുകയാണ് എന്ന സത്യം മറന്നു കൂടാ...
മുതിർന്നവരിൽ നേരിട്ടുള്ള പുകവലി ശ്വാസകോശ അർബുദം ഉണ്ടാക്കുന്നതിന് പുറമെ മറ്റ് ഗുരുതര ശ്വാസകോശ രോഗങ്ങളും ഹൃദയസംബന്ധമായ മായ രോഗങ്ങളും കാണപ്പെടുന്നൂ ....
പുകയില പുകയിൽ 4000 വിഷവസ്തുക്കൾ ആണുള്ളത്. അതിൽ 250 ത് എണ്ണം അപകടകാരികളാണ്..50 ത് എണ്ണത്തിൽ .കൂടുതൽ ക്യാൻസർ ഉണ്ടാക്കുന്നു എന്നതാണ് വസ്തുത..തുറന്ന സ്ഥലത്തും വീടുകളിൽ നിന്നും ഉണ്ടാവുന്ന
പരോക്ഷമായ പുകവലി യുടെ ദൂഷ്യവശങ്ങൾ മൂലം കുട്ടികളിലും ഗർഭിണികളിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.
പുകവലിക്കുന്നവരിൽ കോവിഡ് രോഗം മൂർദ്ധന്യാവസ്ഥയിൽ എത്തുകയും മരണം സംഭവിക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട് ... ഈ സാഹചര്യത്തിലാണ് ലോകം പുകയില വിരുദ്ധ ദിനം ആചരിക്കുന്നത് ..
1987 മുതലാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോക പുകയില വിരുദ്ധ ദിനം ആചരിക്കാൻ തുടങ്ങിയത്....
പുകയില ഉൽപന്നങ്ങളുടെ ഉപയോഗം മൂലം ലോകത്താകമാനം ജനങ്ങളിലുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും പുകയില ഉപയോഗം മൂലം ഓരോ ദിവസവും ലോകത്ത് സംഭവിക്കുന്ന ഭീമമായ മരണസംഖ്യയെക്കുറിച്ചും അവരെ ബോധവാന്മാരാക്കുക , പുകയില ഉൽപന്നങ്ങൾ നിയന്ത്രിക്കുന്നതിന് സർക്കാരിനെ പ്രേരിപ്പിക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്...
ഈ ദിനാചരണത്തോടനുബന്ധിച്ച് എല്ലാ വർഷവും ലോകാരോഗ്യ സംഘടന ഒരു സന്ദേശം നൽകാറുണ്ട്. "നമ്മുടെ പരിസ്ഥിതിക്ക് പുകയിലl ഭീഷണി"
"Tobacco threat to our environment"
എന്നതാണ് ഈ വർഷത്തെ സന്ദേശം.
ഇനിയും പുകയിലയും പുകയില ഉൽപന്നങ്ങളും ഉപേക്ഷിച്ചില്ലെങ്കിൽ അത് മനുഷ്യ രാശിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും .എന്നതാണ് മറച്ചു വയ്ക്കനാവാത്ത സത്യം..... വലിക്കുന്തോറും കുറയുന്നത് സിഗരറ്റിൻ്റെ നീളം മാത്രമല്ല എന്നും സ്വന്തം ആയുസ്സിൻ്റേയും കുടുംബത്തിൻ്റെ ആയുസ്സിൻ്റേയും നീളം കൂടിയാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനും,
ഈ ലോകത്തെ പുകയിലയുടെ പുകയിൽ നിന്നും രക്ഷിക്കാനും നമുക്ക് ഒറ്റക്കെട്ടായി ഈ പുകയില വിരുദ്ധ ദിനത്തിൽ കൈകോർക്കാം....
പുകയില ഉൽപന്നങ്ങളുടെ കമ്പനികൾ ഇറക്കുന്ന വർണ്ണ പരസ്യങ്ങളിൽ മോഹിതരായി പുകഞ്ഞു തീരാനുള്ളതല്ല ഇവിടുത്തെ യുവതലമുറയുടെ ജീവിതം എന്നത് ...ഇനിയെങ്കിലും ലോകം തിരിച്ചറിയട്ടെ.....
ഈ പുക പടലത്തിൽ നിന്നും നമ്മുടെ പരിസ്ഥിതി യെ സംരക്ഷിക്കാനും ലോക ജനതയെ പുകയില ലഹരിയുടെ യുടെ മോഹവലയത്തിൽ നിന്നും മുക്തരാക്കുന്നതിനും ..ഈ ദിനം വീണ്ടുമൊരു തുടക്കമാവട്ടെ.......
പുകവലിക്കുന്ന ഓരോ പൗരനും. പുകയില ഉപയോഗിക്കുന്ന ഓരോരുത്തരും അതൂപേക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കുന്നതിനും അതിനായി പരിശ്രമിക്കുന്നതിനും കൂടി ഈ ദിനാചരണം കാരണമാവട്ടെ ..... ശക്തമായ തുടക്കമാവട്ടെ...
സരസ്വതി. കെ.
ഫാർമസിസ്റ്റ്
ജനറൽ ഹോസ്പിറ്റൽ
തലശ്ശേരി