കണ്ണൂർ :- കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും DCC ജനറൽ സെക്രട്ടറിയുമായ കല്ലിക്കോടൻ രാഗേഷിനെ തമിഴ്നാട് പോലീസ് കണ്ണൂരിലെത്തി അറസ്റ്റ് ചെയ്തു. രാഗേഷ് പ്രസിഡൻ്റായ കണ്ണൂർ ആസ്ഥാനമായുള്ള ലേബർ സൊസൈറ്റിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
സംഘത്തിലേക്ക് തമിഴ് നാട്ടിൽ നിന്നും അനധികൃതമായി 2.2 കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. സംഘം സെക്രട്ടറിയേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരുവരേയും രാവിലെ കണ്ണൂരിലെ കോടതിയിൽ ഹാജരാക്കും, തുടർന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും.
