മലപ്പുറം :- മലപ്പുറം നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. മരുമകൾ രജീലയാണ് മരിച്ചത്. നിലമ്പൂർ കരുളായിയിൽ ആണ് സംഭവം. അമ്മായിയമ്മ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രജിലയുടെ ഭർത്താവ് പുറത്ത് പോയിരുന്ന സമയത്താണ് അമ്മായിയമ്മ ഈ കൊടുംകുറ്റകൃത്യം ചെയ്തത്. സംഭവം നടക്കുമ്പോൾ രജിലയുടെ 2 മക്കളും വീട്ടിലുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
