മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് ഈ വർഷം പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യാനുള്ള 2000 വൃക്ഷത്തൈകൾ കോവുപ്പാട് നഴ്സറിയിൽ ഒരുക്കി കഴിഞ്ഞു .
പഞ്ചായത്തിലെ വിവിധ ഭൂമികളിലും പച്ചത്തുരുത്ത് കളിലും നട്ടുപിടിപ്പിക്കാൻ ഉള്ള വിവിധ തരം വൃക്ഷത്തൈകളും ഔഷധ സസ്യതൈകളും ആണ് നഴ്സറിയിൽ തയ്യാറായിരിക്കുന്നത് . തൊഴിലുറപ്പ് പദ്ധതിയിലാണ് നേഴ്സറി തയ്യാറത്തിയത്.കണിക്കൊന്ന, നെല്ലി, ബദാം, രക്തചന്ദനം, കൂവളം, മന്ദാരം, കരി മരുത് തുടങ്ങി വിവിധ വൃക്ഷ തൈകൾ വിതരണം ചെയ്യും.