കമ്പില്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്പില്‍ ഏരിയാ സമ്മേളനം 'നാട്ടൊരുമ-22' ജൂണ്‍ 30, ജൂലൈ 1,2,3 തിയ്യതികളിലായി കമ്പിലില്‍ നടക്കും. പരിപാടിയുടെ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാനായി ശിഹാബുദ്ദീനെയും ജനറല്‍ കണ്‍വീനറായി മുഹമ്മദ് ഷാഫിയെയും തിരഞ്ഞെടുത്തു. കണ്‍വീനര്‍: ഫൈസല്‍ പാറേത്ത്, വൈസ് ചെയര്‍മാന്‍: അബ്ദുല്‍ ജബ്ബാര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
പതാകയുയര്‍ത്തല്‍, സൈക്കിള്‍ സ്ലോ, ബൈക്ക് സ്ലോ റൈസിങ്, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ക്വിസ് മല്‍സരം, പഞ്ചഗുസ്തി, പുഷ്അപ്പ് മല്‍സരം, വനിതാ സംഗമം, ഷൂട്ടൗട്ട് മല്‍സരം, ബണ്‍ തീറ്റ മല്‍സരം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. സമാപന പൊതുസമ്മേളനം ജൂലൈ 3ന് വൈകുന്നേരം 7.30ന് കമ്പില്‍ ബസാറില്‍ നടക്കും. ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയും പ്രമുഖ പ്രഭാഷകനുമായ ഹാഫിസ് മുഹമ്മദ് അഫ്‌സല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തും.