പോപുലര്‍ ഫ്രണ്ട് കമ്പില്‍ ഏരിയാ സമ്മേളനം 'നാട്ടൊരുമ-22' യ്ക്ക് തുടക്കമായി

 


കമ്പില്‍:- പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്പില്‍ ഏരിയാ സമ്മേളനം 'നാട്ടൊരുമ22' പരിപാടികള്‍ക്ക് ഉജ്ജ്വല തുടക്കും. കമ്പിലില്‍ പ്രത്യേകം സജ്ജമാക്കിയ ശഹീദ് സയ്യിദ് സ്വലാഹുദ്ദീന്‍ നഗറില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് കമ്പില്‍ പതാക ഉയര്‍ത്തി. പോപുലര്‍ ഫ്രണ്ട് മയ്യില്‍ ഡിവിഷന്‍ പ്രസിഡന്റ് പി പി ശിഹാബ്, സെക്രട്ടറി റാസിഖ് എം, ഏരിയാ പ്രസിഡന്റ് ഷാഫി മയ്യില്‍, സെക്രട്ടറി സഫ്രാജ്, പ്രോഗ്രാം കണ്‍വീനര്‍ ഫൈസല്‍ പാറേത്ത് പങ്കെടുത്തു. 

നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് നടത്തുന്നത്. ഇന്ന് വൈകുന്നേരം 5 മണിക്ക് കമ്പില്‍ ബസാറില്‍ വെച്ച് ബൈക്ക് സ്‌ലോ റൈസിങ്ങും, സൈക്കിള്‍ സ്‌ലോ റൈസിങ്ങും നടക്കും. കണ്ണൂര്‍ സൈക്കിള്‍ ക്ലബ് മെമ്പര്‍ റഫീഖ് കയരളം ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് വൈകുന്നേരം 7 മണിക്ക് പാടിക്കുന്ന് ടി.എന്‍.എം ടര്‍ഫില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കും. കമ്പില്‍, നാറാത്ത്, പാമ്പുരുത്തി, മടത്തിക്കൊവ്വല്‍, നാലാംപിടിക, പള്ളിപ്പറമ്പ്, അരിമ്പ്ര, മയ്യില്‍ പ്രദേശത്തെ താരങ്ങള്‍ പങ്കെടുക്കും. കൊളച്ചേരി പ്രീമിയര്‍ ലീഗ് രക്ഷാധികാരി മുഹമ്മദ് കുഞ്ഞി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി വനിതാ സംഗമം, ക്വിസ് മല്‍സരം, പെനാല്‍ട്ടി ഷൂട്ടൗട്ട് എന്നിവയും നടക്കും. സമാപനസമ്മേളനം ജൂലായ് മൂന്നിന് ഞായറാഴ്ച കമ്പില്‍ ബസാറിലെ ശഹീദ് സയ്യിദ് സ്വലാഹുദ്ദീന്‍ നഗറില്‍ നടക്കും. പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി നിസാര്‍ കണിയറക്കല്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതനും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയുമായ ഹാഫിസ് മുഹമ്മദ് അഫ്‌സല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തും. എസ്എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും വിവിധ മല്‍സര ഇനങ്ങളില്‍ ജേതാക്കളായവരെയും ആദരിക്കും. തുടര്‍ന്ന് വില്ല്യാപ്പള്ളി ചൂരക്കൊടി കളരിസംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രദര്‍ശനം അരങ്ങേറും.

Previous Post Next Post