ഇറ്റാക്സിന്റെ സുവർണ്ണ ജൂബിലിയിൽ 80 തികഞ്ഞ ചന്ദ്രൻ തെക്കെയിലിനു ആദരം


കൊളച്ചേരി :- 
അഞ്ച് പതിറ്റാണ്ടുകളിലൂടെ ആയിരങ്ങൾക്ക് വിദ്യ പകർന്നു നൽകിയ ഇറ്റാക്സിന്റെ സുവർണ്ണജൂബിലിയിൽ 80 തികഞ്ഞ ചന്ദ്രൻ തെക്കെയിലിനെ ആദരിച്ചു. മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എല്ലാ അർഥത്തിലും പൂർവ്വ വിദ്യാർഥി അധ്യാപക സംഗമമായി.

പ്രശസ്ത സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ആദരായണം ഉൽഘാടനം ചെയ്തു കൊണ്ട്  ചന്ദ്രൻ തെക്കെയിലിനുള്ള പ്രശസ്തി പത്രവും , ഫലകവും നൽകി വേദിയിൽ വച്ച് ആദരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. അബ്ദുൾ മജീദ് പൂർവ്വ അധ്യാപകരെ ആദരിച്ചു. കേരള സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടറും പൂർവ്വ വിദ്യാർഥിയുമായ കെ സി .സോമൻ നമ്പ്യാർ, ജില്ലാ പഞ്ചായത്ത് അംഗവും പൂർവ്വ അധ്യാപകനുമായ കല്ലാട്ട് ചന്ദ്രൻ, അഡീഷണൽ ഡിസ്ട്രിക് ട് ഗവ: പ്രീഡർ അഡ്വ.പി. അജയകുമാർ ,ഗ്രാമ പഞ്ചായത്ത് അംഗം പി.വി. വത്സൻ മാസ്റ്റർ, മുൻ ജില്ലാ പഞ്ചായത്ത് അംഗം പി.കെ. സരസ്വതി, മാധ്യമ പ്രവർത്തക കെ.ബാലകൃഷ്ണൻ , വി.കൃഷ്ണൻ , കമ്പിൽ പി.രാമചന്ദ്രൻ , ടി. ബാലകൃഷ്ണൻ , ചന്ദ്രൻ കയരളം, ഒ. നാരായണൻ , സംഘാടകസമിതി കൺവീനർ എം. അശോകൻ പ്രസംഗിച്ചു.

പൂർവ്വ വിദ്യാർഥികൾ അവതരിപ്പിച്ച കലാ പരിപാടികളും അരങ്ങേറി.






Previous Post Next Post