മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കമ്പിലിൽ കോലം കത്തിച്ച് പ്രതിഷേധം


കമ്പിൽ :-
  ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് നാലോളം കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയ കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് ഇന്നലെ നടത്തിയപത്രസമ്മേളനത്തിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഈ രാജ്യം ഇതുവരെ കേൾക്കാത്ത ഗുരുതരമായ ആരോപണം ഉന്നയിച്ച സ്ഥിതിക്ക് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ  ഇന്ന്കരിദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ ഇന്ന് വൈകുന്നേരം കമ്പിൽ ബസാറിൽ പ്രതിഷേധപ്രകടനം നടത്തി.

പ്രകടനത്തിന് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻറ് കെഎം ശിവദാസൻ, മണ്ഡലം പ്രസിഡൻ്റ് ബാലസുബ്രഹ്മണ്യം, സി ശ്രീധരൻ മാസ്റ്റർ, ടി പി സുമേഷ്, കൃഷ്ണൻ, മുസ്തഫ, എം സജി മ യഹ്യ പള്ളിപ്പറമ്പ്, സിദ്ദിഖ് എന്നിവർ നേതൃത്വം നൽകി. കമ്പിൽ ബസാറിൽ വച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.



Previous Post Next Post