മന്ത്രിക്ക് നിവേദനം നൽകി

 


ചേലേരി:കൊളച്ചേരി പഞ്ചായത്തിലെ 14-ാം വാർഡിൽ മാലോട്ട് മുക്ക് മുതൽ വളവിൽ ചേലേരി പുതിയോത്ര കിണർ വരെയുളള റോഡ് 21 വർഷമായി അറ്റകുറ്റ പണികളോ റീ ടാറിംഗോ നടത്തിയിട്ടില്ല. പ്രസ്തുത റോഡ് ഇപ്പോൾ തികച്ചും ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. രോഗികളെ കൊണ്ടുപോകുന്നതിന് ഓട്ടോ റിക്ഷ പോലും വരാൻ മടിക്കുന്ന അവസ്ഥയിലാണ്. നിരവധി തവണ പഞ്ചായത്ത് മെമ്പർമാരുടെയും അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. 

ആയതിനാൽ ദേശവാസികൾ എല്ലാം കൂടി ഒരു ജനകീയ കമ്മിറ്റി രൂപീകരിക്കുകയും പ്രസ്തുത കമ്മിറ്റിയുടെ തീരുമാനപ്രകാരം ബഹുമാനപ്പെട്ട തദ്ദേശ സ്വയം ഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് ഇന്ന് 11-06-2022 ന് മാലോട്ട് എ. എൽ. പി. സ്കൂൾ പാർക്കിന്റെ ഉൽഘാടന പരിപാടിയിൽ വെച്ച് സജിത്ത്. എം.പി, വേണുഗോപാലൻ . പി, അരുണൻ.കെ, വേലായുധൻ . പി എന്നിവർ ചേർന്ന് മന്ത്രിക്ക് നിവേദനം നൽകി.

Previous Post Next Post