പരസ്പരം അറിയണം, അറിയാൻശ്രമിക്കണം -സാദിഖലി തങ്ങൾ

 



കണ്ണൂർ
:- മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ സമ്പൂർണത കാണുന്നത് സാമുദായികസ്നേഹത്തിലും സാമൂഹിക സമാധാനത്തിലുമാണെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കണ്ണൂർ ജില്ലാ പ്രവർത്തകസംഗമത്തിന്റെ ഭാഗമായി സുഹൃദ്സംഗമത്തിനെത്തിയതായിരുന്നു അദ്ദേഹം.

പ്രബുദ്ധകേരളത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കണം. സമൂഹത്തിൽ അസഹിഷ്ണുത, അസ്വാരസ്യങ്ങൾ എന്നിവയുണ്ടെങ്കിൽ പരിഹരിക്കണം. അതിനാണ് ശ്രമം. സമൂഹം പരസ്പരം അറിയണം. എല്ലാവരെയും അറിയാൻ ശ്രമിക്കണം. സത്യം, യാഥാർഥ്യം എന്നിവ ജനങ്ങളെ ബോധ്യപ്പെടുത്തണം -സാദിഖലി തങ്ങൾ പറഞ്ഞു. കേരളീയ സമൂഹത്തിൽ ശാന്തിയും സമാധാനവും പരസ്പരവിശ്വാസവും ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് മുസ്‌ലിം ലീഗ് സുഹൃദ്സംഗമം നടത്തുന്നത്.

ഹോട്ടൽ റോയൽ ഒമേഴ്‌സിൽ നടന്ന പരിപാടി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ. അധ്യക്ഷനായി. ഓർഗനൈസിങ്‌ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി അബ്ദുൽകരീം ചേലേരി, കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ, ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, കണ്ണൂർ ബിഷപ്പ് ഹൗസ് വികാരി ജനറൽ ഫാ. ജോൺസൺ ജോ ക്ലാരൻസ് പാലിയത്ത്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പി.പി.ഉമർ മുസ്‌ലിയാർ, തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലെ സ്വാമി പ്രേമാനന്ദ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി തുടങ്ങി വിവിധ മേഖലയിലെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.

Previous Post Next Post