മടിക്കേരി:-കർണ്ണാടക മടിക്കേരിയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബൈക്കും ബാംഗ്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. കണ്ണൂർ കാടാച്ചിറ കണ്ണാടിച്ചാൽ സ്വദേശി മുരിങ്ങോളി കാലിദ് ഹാജിയുടെ ഭാര്യയുടെ അനുജത്തിയുടെ മകൻ ഷാനിൽ ആണ് മരണപ്പെട്ടത്. അപകടം നടന്നയുടൻ തൽക്ഷണം ഷാനിൽ മരണപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്ന കണ്ണൂർ കാപ്പാട് സ്വദേശിയും, തന്നട സ്വദേശി റഫീഖ് യു.വിയുടെ മകൻ റഫ്ഷാദിനെ ഗുരുതര പരിക്കുകളോടെ മടിക്കേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെ.എൽ 13 എ.യു 1538 എൻഫീൽഡ് ബൈക്കാണ് അപകടത്തിൽപെട്ടത്.