കേരളം സന്തോഷത്തിൻ്റെ നാടാവും - മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

 


മയ്യിൽ:-കേരളത്തെ സന്തോഷഭരിതമായ ജനതയാക്കി മാറ്റുകയാണ് സർക്കാർ ഏറ്റെടുക്കുന്ന ദൗത്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്  മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 'ഹാപ്പിനെസ്' എന്ന സങ്കൽപ്പത്തിലൂന്നിയുള്ള സമൂഹമാവണം കേരളം.വർഗീയ കലാപങ്ങളില്ലാത്ത നാടാവാനാണ് കേരളത്തിൻ്റെ ശ്രമം. നെഗറ്റീവ് ചിന്തകളെല്ലാം അപ്രസ്ക്തമാവുകയും മതനിരപേക്ഷമായ ഉള്ളടക്കം ശക്തമാവുകയും ചെയ്യണമെന്നും ഗോവിന്ദൻ പറഞ്ഞു.

 തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സംഘടിപ്പിച്ച 'സമാദരം' ആദരസമ്മേളനവും 'വായനാവിചാരം' വായനാ പക്ഷാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തെ ജ്ഞാനസമൂഹമാക്കുന്നതിൽ ഗ്രന്ഥശാലകൾക്ക് നിർണായക പങ്കുണ്ട്. പ്രായോഗികതയിലും ചരിത്ര, സാമൂഹ്യപരതയിലും വിനിമയത്തിലും ഊന്നിയാണ് അതിൻ്റെ നിലനിൽപും വികാസമെന്നും അദ്ദേഹം പറഞ്ഞു.

എൻ അനിൽകുമാർ അധ്യക്ഷനായി.കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി ഡോ.എ വി അജയകുമാർ, മികച്ച ലൈബ്രറി പ്രവർത്തകനുള്ള സി കെ ശേഖരൻ മാസ്റ്റർ പുരസ്കാര ജേതാവ് കെ പി കുഞ്ഞികൃഷ്ണൻ, കാൻ ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'നിറയെ തത്തകളുള്ള മരം' സിനിമയിലെ മുഖ്യ അഭിനേതാവായ ,സി വി നാരായണൻ, കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് ജേതാവ് ഒ ശരത്കൃഷ്ണൻ എന്നിവർ ആദരം ഏറ്റുവാങ്ങി. എം ഭരതൻ, എം ഷൈജു എന്നിവർ സംസാരിച്ചു.കെ സി ശ്രീനിവാസൻ സ്വാഗതം പറഞ്ഞു.





Previous Post Next Post