മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരത്തിൻ്റെ ഭാഗമായി പ്ലസ് ടൂ പരീക്ഷയിൽ 1200 മാർക്കിൽ 1200 മാർക്കും നേടി മയ്യിൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ അഭിമാനമായി മാറിയ മേഘ ഉണ്ണികൃഷ്ണനെ വീട്ടിൽ വെച്ച് അനുമോദിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ അനുമോദന ചടങ്ങിന് നേതൃത്വം നൽകി. ചടങ്ങിൽ കെ.കെ ഭാസ്കരൻ (പ്രസി.സി.ആർ.സി), പി കെ പ്രഭാകരൻ(സെക്ര. സി.ആർ.സി) കെ. മോഹനൻ, പി.ദിലീപ് കുമാർ ,കെ.സജിത, കെ.ബിന്ദു എന്നിവർ പങ്കെടുത്തു.