മയ്യിൽ പഞ്ചായത്തിൽ സംരംഭകർക്ക് ഹെൽപ് ഡസ്ക് ആരംഭിച്ചു


മയ്യിൽ :-
മയ്യിൽ പഞ്ചായത്തിൽ സംരംഭകർക്കു വേണ്ടി ഹെൽപ് ഡസ്ക് തുറന്നു.എന്റെ സംരംഭം എന്റെ അഭിമാനം എന്നാ സർക്കാരിന്റെ പദ്ധതി സംസ്ഥാനത്തു നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് ഹെൽപ് ഡസ്ക് തുറന്നത്. എല്ലാ പഞ്ചായത്ത് ഓഫീസിലും സംരംഭകരെ സഹായിക്കാൻ ഒരു ഇന്റെർണിനെ നിയമിച്ചിട്ടുണ്ട്.

മയ്യിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി കെ കെ റിഷ്‌ന ഉദ്ഘാടനം ചെയ്തു.എം.വി അജിത അധ്യക്ഷത വഹിച്ചു.സന്ധ്യ എം പി, രൂപേഷ് കെ, സതീദേവി, ശാലിനി കെ, പ്രീത പി, സുചിത്ര എ പി, പല്ലവി,പ്രേമലത, ഗീത, ശ്രീരാഗ് എന്നിവർ സംസാരിച്ചു.സെക്രട്ടറി പി ബാലൻ സ്വാഗതവും രവി മാണിക്കോത്ത് നന്ദിയും പറഞ്ഞു.


Previous Post Next Post