മയ്യിൽ:-മയ്യിൽ പഞ്ചായത്തിൽ "പാതയോര സൗന്ദര്യവല്ക്കരണം" പദ്ധതിക്ക് തുടക്കമായി. ചെക്യാട്ട് കാവ് മുതൽ പൊയ്യൂർ റോഡ് വരെയുള്ള റോഡരികിലാണ് കരനെല്ല് കൃഷി ചെയ്യുന്നത്. മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എ ടി രാമചന്ദ്രൻ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം വി അജിത,കെ ശാലിനി,വേളം ബിജു, എ പി സുചിത്ര,സന്ധ്യ എം പി സതീ ദേവി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പഞ്ചായത്തഗം സി കെ പ്രീത സ്വാഗതവും.എം ഭരതൻ നന്ദിയും പറഞ്ഞു.