കല്യാശ്ശേരി:-പ്ലംബിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു . കല്യാശ്ശേരി പാറപ്പുറം സ്വദേശി പുതിയപുരയിൽ മോഹനൻ ( 58 ) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചാം പീടികയിലെ ചിത്ര ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത് . അപകടം നടന്നയുടൻ ബക്കളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .
ഭാര്യ : രഞ്ജിനി .
സഹോദര ങ്ങൾ : ശോഭന ( മാടായി ) ജനാർദനൻ ( അയ്യോത്ത് ) ഗൗരി ( വെള്ളിക്കീൽ ) , ശ്രീജ ( ചെറുവത്തൂർ ) കവിത ( പുന്നച്ചേരി ) ശ്രീജേഷ് ( മടക്കര )