വാഹനമിടിച്ച് വിദ്യാർഥിക്ക് പരിക്ക്

 

 


പാപ്പിനിശ്ശേരി:- വാഹനമിടിച്ച് സൈക്കിൾ യാത്രക്കാരനായ വിദ്യാർഥിക്ക് സാരമായി പരിക്കേറ്റു. പാപ്പിനിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ടി. മുഹമ്മദ് റിലാൻ ഫർഹീനിനെ (15) സാരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പാപ്പിനിശ്ശേരി വെസ്റ്റ് ആനവളപ്പ് സ്വദേശിയാണ്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി. പരിക്കേറ്റ വിദ്യാർഥിയെ നാട്ടുകാരാണ് ആസ്പത്രിയിൽ എത്തിച്ചത്. പാപ്പിനിശ്ശേരി-പഴയങ്ങാടി കെ.എസ്.ടി.പി. റോഡിലെ വാഹനങ്ങളുടെ അമിതവേഗം നിരവധി അപകടങ്ങൾക്കിടയാക്കുകയാണ്

Previous Post Next Post