മയ്യിൽ:- മുല്ലക്കൊടി എ യു പി സ്കൂൾ ഓഫീസ് അസിസ്റ്റന്റ് കെ വി സുരേന്ദ്രൻ 27 വർഷത്തെ സേവനത്തിനു ശേഷം സ്കൂളിന്റെ പടിയിറങ്ങി.
സ്കൂളിലെ 241 കുട്ടികൾക്കും തെങ്ങിൻ തൈ സമ്മാനിച്ചാണ് കുട്ടികളുടെ സുരേന്ദ്രേട്ടൻ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിടപറയുന്നത്.
ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ റിഷ്ന സ്നേഹ കേരം കുട്ടികൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം അസൈനാർ അധ്യക്ഷത വഹിച്ചു.
മയ്യിൽ നെല്ലുൽപ്പാദക കമ്പനി മാനേജിങ് ഡയരക്ടർ ടി കെ ബാലകൃഷ്ണൻ കാർഷിക ക്ലാസ് എടുത്തു. സ്കൂൾ വികസന സമിതി ചെയർമാൻ വി വി മോഹനൻ, പി ടി എ പ്രസിഡണ്ട് കെ.വി സുധാകരൻ, സ്കൂൾ ഹെഡ് മിസ്ട്രസ് കെ സി സതി, സ്റ്റാഫ് സെക്രട്ടറി കെ പി അബ്ദുൾ ഷുക്കൂർ , കെ വി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.