കൊളച്ചേരി :- "RSS ഗൂഢാലോചനക്ക് മുന്നിൽ കീഴടങ്ങില്ല,മത നിരപേക്ഷ സർക്കാരിനെ ആട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ് - ബിജെപി ലീഗ് കലാപം അവസാനിപ്പിക്കുക " എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി DYFI കൊളച്ചേരി നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിരോധം സംഘടിപ്പിച്ചു.
യുവജന പ്രതിരോധത്തിന്റെ ഭാഗമായി കൊളച്ചേരിയിൽ നിന്നും ആരംഭിച്ച യുവജന റാലി dyfi മയ്യിൽ ബ്ലോക്ക് പ്രസിഡന്റ് സഖാവ് എം വി ഷിജിൻ ഫ്ലാഗ് ഓഫ് ചെയ്തു.
പള്ളിപ്പറമ്പിൽ നടന്ന യുവജന പ്രതിരോധം dyfi മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സഖാവ് പി പി വിഷ്ണു ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി സി അഖിലേഷ് സ്വാഗതം പറഞ്ഞു.മേഖലാ പ്രസിഡന്റ് സി സജിത്ത് അധ്യക്ഷത വഹിച്ചു.