കൊളച്ചേരി :- മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ KSEB യുടെ കൊള്ളയ്ക്കെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജൂലൈ19ന് ചൊവ്വാഴ്ച കൊളച്ചേരി KSEB സെക്ഷൻ ഓഫീസിലേക്കു മാർച്ചും ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണയും നടത്തുന്നു. പ്രതിഷേധ ധർണ്ണ മുൻ ഡി.സി.സി പ്രസിഡണ്ട് ശ്രീ. സതീശൻപാച്ചേനി ഉദ്ഘാടനം ചെയ്യും.
കൊളച്ചേരി സെക്ഷന് കീഴിലെ കണ്ണാടിപ്പറമ്പ്, നാറാത്ത്, കൊളച്ചേരി, ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാർച്ചും ധർണ്ണയും.
പ്രതിഷേധ മാർച്ച് ചൊവ്വാഴ്ച രാവിലെ 10മണിക്ക് കമ്പിൽ ബസാറിൽ വച്ചു ആരംഭിക്കുകയും KSEB ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തുകയും ചെയ്യും.