കുറ്റ്യാട്ടൂർ :- യൂത്ത് കോൺഗ്രസ്സ് വടുവൻകുളം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'മികവ് 2022' SSLC,+2ശ് പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.
കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ അധ്യക്ഷത വഹിച്ചു. എൻ പദമനാഭൻ മാസ്റ്റർ, എൻ പി ഷാജി ആശംസയറിയിച്ച് സംസാരിച്ചു . മണ്ഡലം ജനറൽ സെക്രട്ടറി ഷജിന പി സ്വാഗതവും അർജുൻ കെ എം നന്ദിയും പറഞ്ഞു.