കൊളച്ചേരി :- ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥിനീ വിദ്യാർത്ഥികളെ അനുമോദിച്ചു. ബി.ജെ.പി. ദേശീയ നിർവാഹ സമിതി അംഗം സി.കെ. പത്മനാഭൻ വിജയി കൾക്കുള്ള ഉപഹാരം നല്കുകയും വിദ്യാർത്ഥികളെ അനുമോദിച്ച് സംസാരിക്കുകയും ചെയ്തു.
അനുമോദന ചടങ്ങിൽ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസി സണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ദേവരാജൻ പി.വി. സ്വാഗതവും ബിജു പി. നന്ദിയും രേഖപ്പെടുത്തി. ഇ.പി. ഗോപാലകൃഷ്ണൻ സി.കെ.പി.യെ ഷാൾ അണിയിച്ച് ആദരിച്ചു. ബി.ജെ.പി. മയ്യിൽ മണ്ഡലം പ്രസിഡണ്ട് സുമേഷ് നണീയൂർ, രാജൻ എം.,പ്രതീപൻ എം , പവിത്രൻ എം എന്നിവരും പങ്കെടുത്തു.