മയ്യിലില്‍ ലഹരിയുടെ മറവില്‍ വീടാക്രമണം; പ്രതി പിടിയിൽ

 

മയ്യില്‍: കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് അയല്‍വാസിയുടെ വിട്ടില്‍ കയറി അതിക്രമം കാട്ടുകയും വീട്ടമ്മയെയും ഭര്‍ത്താവിനെയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ മയ്യില്‍ പോലീസ് അറസ്റ്റ് ചെയതു. എട്ടാംമൈലില്‍ താമസിക്കുന്ന എട്ടാംമൈലിലെ ബത്തേരിമ്മാല്‍ ഹൗസില്‍ ബി പ്രദീപന്‍(44) ആണ് അറസ്റ്റിലായത്. പിക്കപ്പ് വാന്‍ ഡ്രൈവറായ ഇയാളെ മയ്യില്‍ പോലിസ് ഇന്നലെ വൈകുന്നേരം മയ്യില്‍ ടൗണ്‍ പരിസരത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷ്, എസ് ഐ മനോജ്, അഡീ: എസ് ഐ അനീഷ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ആനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ രണ്ട് കേസുകളാണ് മയ്യില്‍ പോലിസ് രജിസ്റ്റര്‍ ചെയ്തത്.

Previous Post Next Post