മയ്യിൽ: കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ പ്രഭാഷണം വി.മനോമോഹനൻ മാസ്റ്റർ നിർവഹിച്ചു.
തനിക്ക് മാത്രം സ്വന്തമായ ഭാഷാശൈലി ബഷീറിൻ്റെ പ്രത്യേകതയാണെന്നും അനുഭവങ്ങളാണ് അദ്ദേഹത്തിൻ്റെ എഴുത്തിന് ജീവൻ തൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ബാലവേദി കൂട്ടുകാരായ മയ്യിൽ എൽ.പി സ്കൂളിലെ ദർശനക്കും സാരംഗിനും ബഷീർ കൃതികൾ അദ്ദേഹം സമ്മാനിച്ചു.ചടങ്ങിൽ പി.ദിലീപ് കുമാർ അധ്യക്ഷനായി. പി.കെ പ്രഭാകരൻ (സെക്ര. സി.ആർ.സി) സ്വാഗതവും കെ.കെ ഭാസ്കരൻ (പ്രസി.സി.ആർ.സി)നന്ദിയും പറഞ്ഞു .