കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂര്‍ സെന്‍ട്രല്‍ എ.എല്‍.പി സ്കൂളിന് സമീപം കെ.കെ ജയരാജന്റെ ഉടമസ്ഥതയിലുള്ള കടയുടെ ഒരു ഭാഗം കനത്ത മഴയില്‍ തകര്‍ന്ന് വീണു. ഫര്‍ണിച്ചര്‍ കടയുടെ ഭാഗമാണ് തകര്‍ന്ന് വീണത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആണ് സംഭവം.
തുര്‍ച്ചയായി പെയ്ത കനത്ത മഴയിലാണ് നാശനഷ്ടം സംഭവിച്ചത്. കടയുടെ തറ ഭാഗം പൂര്‍ണമായും തകര്‍ന്ന് സമീപമുള്ള വയലിലേക്ക് പതിച്ചു. ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചു. കുറ്റ്യാട്ടൂര്‍ വില്ലേജ് അധികൃതര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.