ചെക്കിക്കുളം :- മാണിയൂർ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെയും ,ക്ഷീര വികസന വകുപ്പ് ഇരിക്കൂർ യൂനിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.
ഇരിക്കൂർ ക്ഷീര വികസന ഓഫീസർ വി. ആദർശ് പാലിന്റെ ഗുണനിലവാരം എന്ന വിഷയത്തെ ആസ്പതമാക്കി ക്ലാസെടുത്തു.
ക്ഷീര കർഷകരുടെ ആനുകൂല്യങ്ങളെ സംമ്പന്ധിച്ചും ,പാലിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ചും കർഷകരെ ബോധവാന്മാരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
മാണിയൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റ് കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.ഡയറി പ്രമോട്ടർ പി.കെ. ബിജി, കേറ്റിൽ കെയർ വർക്കർ കെ. പ്രിയ, കെ.പി. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
സംഘം സെക്രട്ടറി വി.വി.റീന സ്വാഗതവു സംഘം ഡയരക്ടർ സി.കെ.സുജാത നന്ദിയും രേഖപ്പെടുത്തി.