ഇരിക്കൂറിലെ കെ അബ്ദുൾ സലാം ഹാജി നിര്യാതനായി

 


ഇരിക്കൂർ :- ഇരിക്കൂർ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി യുടെ മുൻ  പ്രസിഡന്റും ഇരിക്കൂർ മഹല്ല് കമ്മറ്റി യുടെ നിലവിലെ ട്രഷറർ,മഹല്ല് കമ്മറ്റി മുൻ പ്രസിഡന്റ്‌,റഹ്മാനിയ ഓർഫനേജ് മാനേജർ, അൺ എയ്ഡഡ് സ്കൂൾ  മാനേജ്മെന്റ് സംഘടനയായ കെ ആർ എസ് എം എ യുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌, ഡയനാമോസ് സ്പോർട്സ് ക്ലബ് ന്റെ സ്ഥാപക പ്രസിഡന്റ്‌,ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മറ്റി ട്രഷറർ, ഇരിക്കൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ പി ടി എ പ്രസിഡന്റ്‌, കേരള ഓർഫനേജ് ചാരിറ്റബിൾ ഇന്സ്റ്റിറ്റുഷൻ ജില്ലാ വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കെ അബ്ദുൾ സലാം ഹാജി (80)അന്തരിച്ചു. മാനേജർആയിരിക്കേ പെരുവളത്തുപറമ്പിൽ സ്ഥിതി ചെയ്യുന്ന റഹ്മാനിയ യത്തീം ഖാന യുടെ പുരോഗതി ക്ക്‌ വേണ്ടി ധാരാളം യത്നിച്ചിട്ടുണ്ട്.വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല വൈസ് പ്രസിഡന്റ്‌ ആയും ഇരിക്കൂർ കമാലിയ എ യു പി സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർ ആയും പ്രവർത്തനം നടത്തിയിട്ടുണ്ട്. മലബാർ ലെ മുസ്ലിം പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാൻ സി ഡി എം  ഇ എ യുടെ കീഴിൽ രൂപീകരിച്ച സർ സയീദ് കോളേജ് ന്റെ എക്സിക്യൂട്ടീവ് മെമ്പർ ആയും ഗവണിംഗ് ബോഡി അംഗമായും പ്രവർത്തനം നടത്തിയിട്ടുണ്ട്. ഇരിക്കൂറിലെ പുരാതന മുസ്ലിം കുടുംബമായ കീത്തടത്ത് തറവാട്ടിലെ കിണാക്കൂൽ ഖാദർ ഹാജിയുടെ മകനാണ്. ഭാര്യ ഫാത്തിമ. പി. മക്കൾ. വാഹിദ് ഹാജി, വാജിദ്, സാജിദ്, ഫഹദ്, ജുനൈദ, വലീദ, മാജിദ, സഹോദരങ്ങൾ.ഇയ്യിടെ അന്തരിച്ച  സി ഡി എം ഇ എ സ്ഥാപകരിൽ ഒരാളും ആർ എസ് പി മുൻ കേന്ദ്ര കമ്മറ്റി അംഗവും ആയിരുന്ന  കെ അബ്ദുൾ ഖാദർ (കായിംക്ക), കെ മുഹമ്മദ്‌ ഹാജി, ഹുസൈൻ ഹാജി, ഖാലിദ് ഹാജി, മൊയ്‌തീൻ,ഫാത്തിമ, ആയിഷ, പരേതനായ ശാദുലി ഹാജി.

Previous Post Next Post