മോഹനൻ പെരുവണ്ണാനെ ആദരിച്ചു


നാറാത്ത്:-ഭാരതിയ ജനതാ പാർട്ടി നാറാത്ത് ഏരിയ കമ്മിറ്റി, ശ്രീ മോഹനൻ പെരുവണ്ണാനെ ജന്മനാടിന്റെ സ്നേഹാദരവ് നൽകി ആദരിച്ചു. അതോടൊപ്പം, SSC, +2 ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ഭാരതീയ ജനതാ പാർട്ടി നാറാത്ത് ഏരിയാ കമ്മിറ്റി അധ്യക്ഷൻ ശ്രീ. ശ്രീജു പുതുശ്ശേരിയുടെ അധ്യക്ഷതയിൽ മുപ്പത് വർഷകാലത്തിലധികമായി നാടാൽ ഊർപ്പഴച്ചി കാവിൽ കോലാധാരിയായി അനുഷ്ഠിക്കുന്ന, 45 വർഷകാലത്തിലധികമായി നാറാത്ത് ദേശത്തെ ക്ഷേത്രതിരുമുറ്റത്ത് വിവിധ രൂപഭാവങ്ങളോടെ ഉറഞ്ഞാടിയ അതുല്യനായ അനുഷ്ഠാന കലാകാരൻ നാറാത്ത് നാടിന്റെ ജന്മാരിയുംമായിരുന്ന ശ്രീ മോഹന പെരുവണ്ണാനെ ഭാരതീയ ജനതാ പാർട്ടി ഉത്തര മേഖലാ സെക്രട്ടറി കെ.പി അരുൺ മാസ്റ്റർ ഫലകം നൽകി ആദരിച്ചു. 

തുടർന്ന് സേവാ ഭാരതി ജില്ലാ കമ്മിറ്റി അംഗം ശ്രീ വിദ്യാധരൻ പൊന്നാടയണിയിച്ചു. ശ്രീ.സി.വി പ്രശാന്തൻ സ്വാഗതവും ശ്രീ.പി.സി ഉണ്ണികൃഷ്ണൻ ആശംസാഭാഷണവും നടത്തി. ബിജെപി ചിറക്കൽ മണ്ഡലം ജനറൽ സെക്രട്ടറി കെ.എൻ.മുകുന്ദൻ വേദിയിൽ സാന്നിധരായി. ശ്രീ.കെ.പി.അരുൺ മാസ്റ്റർ കുട്ടികൾക്കുള്ള മൊമെന്റോ വിതരണം നിർവഹിച്ചു. തുടർണ് 30.06.2022ന് പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ നിന്നും പെരുവണ്ണാനായി ആചാരം നൽകിയ ശ്രീ ലിപിൻ പെരുവണ്ണാനെ പൊന്നാടയണിയിച്ചു



 


Previous Post Next Post