കൊളച്ചേരി :- ജലജീവൻ മിഷൻ പൈപ്പ് ലൈൻ പദ്ധതിക്ക് വേണ്ടി പൈപ്പിടാൻ എടുത്ത കുഴി അപകട ഭീഷണിയാവുന്നു. പള്ളിപ്പറമ്പ് കോടിപ്പോയിൽ പുഞ്ചിരി റോഡിൽ ശുദ്ധ ജല പൈപ്പിട്ട് മൂടിയ ഭാഗങ്ങളിലാണ് വൻ കുഴികൾ രൂപപ്പെട്ടത്. ഇവിടെ ആഴത്തിൽ കുഴിയെടുത്ത് മൂടിയ പൈപ്പുകൾ പലതും കനത്ത മഴ ശക്തിപ്പെട്ടതോടെ മണ്ണ് ഒലിച്ച് പൊയി പൈപ്പ് തന്നെ പുറത്ത് കാണുന്ന വിധത്തിലാണ് ഉള്ളത്.
കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരൻ ഇവിടെ അപകടത്തിൽ പ്പെടുകയും ചെയ്തിരുന്നു.എത്രയും പെട്ടന്ന് ഈ കുഴി മൂടി ഇവിടെ പതിയിരിക്കുന്ന അപകട ഭീഷണി ഒഴിവാക്കണമെന്നാണ് പുഞ്ചിറോഡ് നിവാസികൾ ആവശ്യം.