മയ്യിൽ:-തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തിൽ പെണ്ണൊരുമ പുസ്തക സംവാദം നാളെ ജൂലൈ 9 ശനിയാഴ്ച വൈകീട്ട് 3:30 ന് വായനശാലാ ഹാളിൽ നടക്കും. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിഷ്ന സംസാരിക്കും. വനിതാവേദിയുടെ നേതൃത്വത്തിൽ നടത്തിയ സുഗതകമാരി സംസ്ഥാന സാഹിത്യരചനാ മത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രചനകൾ ഉൾപ്പെടുത്തി കതിരൂർ ജിവി ബുക്സിന്റെ സഹകരണത്തോടെ ഗ്രന്ഥാലയം പുറത്തിറക്കിയ പുസ്തകമാണ് പെണ്ണൊരുമ