കുറ്റ്യാട്ടൂർ:- കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് പഴശ്ശിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ തകർന്ന ടി.ഒ ശ്രീലക്ഷ്മി അമ്മയുടെ വീട് ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും സന്ദർശിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസർ വി അനില്‍ കുമാര്‍, ഉദ്യോഗസ്ഥരായ ചെക്കിക്കുളം ഷാജി, ജനാര്‍ദനന്‍ എന്നിവർ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.