മയ്യിൽ :- കഴിഞ്ഞ രണ്ടു ദിവസമായി മയ്യിൽ .സി.പവിത്രൻ നഗറിൽ (കാർത്തിക ഓഡിറ്റോറിയം) നടന്നു വരുന്ന CPI മയ്യിൽ മണ്ഡലം സമ്മേളനത്തിന് സമാപനമായി.
ഇന്നലെ സ.സി.പവിത്രൻ നഗറിൽ (കാർത്തിക ഓഡിറ്റോറിയം) നടന്ന പ്രതിനിധി സമ്മേളനം സി.പി.ഐ .ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സ.എ.പ്രദീപൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം സമ്മേളനത്തിന് സമാപനം കുറിച്ചു കൊണ്ട് മയ്യിൽ ടൗണിൽ നടന്ന പൊതു സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുവകലാ സാഹിതി ജില്ലാ പ്രസിഡണ്ട് ജിതേഷ് കണ്ണപുരം സംസാരിച്ചു.കെ വി ഗോപിനാഥ് ആദ്യക്ഷനായിരുന്നു.പി എം അരുൺകുമാർ സ്വാഗതം പറഞ്ഞു.
സെക്രട്ടറി ആയി കെ വി ഗോപിനാഥ്നെ സമ്മേളനം തിരഞ്ഞെടുത്തു.