കൊളച്ചേരി :- കൊളച്ചേരി മുക്ക് നെല്ലിക്കപ്പാലം റോഡിൽ പാടിച്ചാലിൽ നോബിൾ സ്റ്റോൺ ക്രഷറിനു മുന്നിലായി വർഷങ്ങളായി മണ്ണും, മാലിന്യങ്ങളും, വെയിസ്റ്റും നിറഞ്ഞ് മുടി കിടന്ന ഓവ് ചാലിലെ മണ്ണെടുപ്പ് പ്രവൃത്തികൾ ആരംഭിച്ചു.
ഇവിടത്തെ ഓവ് ചാൽ മണ്ണ് നിറഞ്ഞ് അടഞ്ഞത് കാരണ വെള്ളം റോഡിലൂടെ പരന്നൊഴുകുന്നതും മാലിന്യ ഭാണ്ഡങ്ങൾ അവയിലൂടെ ഒഴുകി നടക്കുന്നതും ആഴ്ചകൾക്ക് മുമ്പ് 'കൊളച്ചേരി വാർത്തകൾ Online News ' വാർത്തയിലൂടെ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയ കാര്യമായിരുന്നു.
ഇരുവശങ്ങളിലെയും കാടും അവിടേക്ക് വലിച്ചെറിയുന്ന വെയിസ്റ്റും കാരണം ഇത് വഴിയുള്ള യാത്ര തന്നെ ദുസ്സഹവും അസഹനീയവുമായിരുന്നു.
റോഡിലെ വെള്ളക്കെട്ടും അതിലെ മാലിന്യങ്ങളും കാരണം നിരവധി ബൈക്ക് യാത്രികർ ഇവിടെ അപകടത്തിൽ പ്പെട്ടിരുന്നു.
സാമുഹ്യ- രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ ഇവിടത്തെ കാട് വെട്ടിത്തെളിച്ചത് ഏറെ ഗുണകരമായിരുന്നെങ്കിലും ഓവുചാലിലെ മണ്ണെട്ടുത്ത് പ്രശ്നം പരിഹരിക്കാനുള്ള യാതൊരു നടപടിയും ഇവിടെ ഇതുവരെ ചെയ്തിരുന്നില്ല.
കഴിഞ്ഞ ദിവസം ഇവിടെ നടന്ന വാഹനാപകടത്തിനു ശേഷം പ്രദേശവാസികൾ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം റോഡിൻ്റെ ദുരവസ്ഥയെ കുറിച്ച് പരാതി നൽകുക ഉണ്ടായി. ഇവിടത്തെ ഓവുചാൽ വൃത്തിയാക്കുന്നതോടെ റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാവുമെന്ന് പ്രതീക്ഷിക്കാം.
ഈ പ്രദേശം മാലിന്യ നിക്ഷേപത്തിൻ്റെ പ്രധാന കേന്ദ്രമാണ് എന്നതും മറ്റൊരു ദുരവസ്ഥയാണ്. CCTV സ്ഥാപിച്ച് ഇതിനൊരു പരിഹാരം കണ്ടെത്താൻ അധികാരികൾ തയ്യാറാവണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ സ്ഥാപിച്ച CCTV ക്യാമറകളിൽ ഒന്ന് ഇവിടെ സ്ഥാപിച്ചിരുന്നെങ്കിൽ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമായേനേ എന്ന നിലപാടിലാണ് പ്രദേശവാസികളും വാഹന യാത്രികരും.