കണ്ണാടിപ്പറമ്പ്:- പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിൽ പി.ടി.എ , മാതൃസമിതി രൂപീകരിച്ചു. എൻ.വി. ലതീഷ് വാര്യർ (പ്രസിഡണ്ട് ) കെ.ബാബു, എ.ശരത്ത് (വൈസ് പ്രസിഡണ്ട്), സനില ബിജു (മാതൃ സമിതി പ്രസിഡണ്ട് ), എം.എസ്. ആതിര, എ.സുഷമ(വൈസ് പ്രസിഡണ്ട് ) എന്നിവരെ തെരഞ്ഞടുത്തു.
ഡയറ്റ് ലക്ചറർ കെ. ഉണ്ണികൃഷ്ണൻ രക്ഷാകർത്തൃത്വം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. കെ.ബൈജു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.സി. ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.പി. പ്രജേഷ് വരവ് ചെലവ് അവതരിപ്പിച്ചു. പി.മനോജ് കുമാർ സ്വാഗതവും പി.വി. സറീന നന്ദിയും പറഞ്ഞു.