അധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു.

 


തളിപ്പറമ്പ്:- തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കൂവോട്ടെ കല്ലാവീട്ടില്‍ കെ.വി വിനോദ് കുമാർ (42) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ബാത്ത്‌റൂമില്‍ പോയ വിനോദ്കുമാര്‍ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് ഭാര്യ ചെന്നു നോക്കിയപ്പോഴാണ് അകത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

പരേതനായ അത്തിലാട്ട് ഗോവിന്ദന്‍-കെ.വി കമലാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: കൃഷ്ണവേണി (തപാല്‍ വകുപ്പ്), ഏക മകള്‍ സിയാലക്ഷ്മി (കേന്ദ്രീയ വിദ്യാലയ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: വിമല്‍കുമാര്‍ (കൂവോട്), ബിന (പടപ്പേങ്ങാട്).

പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം കൂവോട് പടിഞ്ഞാറ് പൊതു ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അധ്യാപകനായ വിനോദ്കുമാര്‍ നേരത്തെ ഇടുക്കി രാജകുമാരിയിലും പിന്നീട് കുറുമാത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ടാഗോര്‍ വിദ്യാനികേതനിലും അധ്യാപകനായി ജോലി ചെയ്യുകയാണ്.

Previous Post Next Post