കൊളച്ചേരി:- ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും സമാ നതകളില്ലാത്ത ത്യാഗത്തി ന്റെയും ആത്മസമർപ്പണത്തി ന്റെയും സ്മരണയിൽ കേരളത്തിൽ ഇന്ന് ബലിപെരുന്നാൾ.കഴിഞ്ഞ രണ്ടുവർഷം കൊവിഡ് ഇല്ലാതാക്കിയ സന്തോ ഷത്തിന്റെ വീണ്ടെടുക്കൽ കൂ ടിയാണ് ഇത്തവണത്തെ പെ രുന്നാൾ.പെരുന്നാൾ നിസ്കാരത്തിനും ബലികർമത്തിനും ശേഷം ബന്ധുക്കളുടെയും സു ഹൃത്തുക്കളുടെയും അയൽവാസികളുടെയും വീടുകളിലെ സന്ദർശനത്തിനും
ഇന്നത്തെ ദിവസം ചെലവഴി ക്കും. ഇന്ന് പെരുന്നാൾ ആയി രിക്കുമെന്ന് വിവിധ ഖാസിമാരും മതനേതാക്കളും നേര ത്തെ അറിയിച്ചിരുന്നു.കനത്തമഴയുടെ പശ്ചാത്തലത്തിൽ ജാഗ്രതയോടെയായി പെരുന്നാൾ ആഘോഷിക്കേണ്ടതെന്നും നേതാക്കൾ ഓർമിപ്പിച്ചു. ഹാ ജിമാർക്ക് ഐക്യദാർഢ്യം പ്ര കടിപ്പിച്ച് വിശ്വാസികൾ ഇന്നലെ അറഫാ നോമ്പെടുത്തു.രാത്രിയോടെ പള്ളികളും വീടുകളും തക്ബീർ ധ്വനിക ളാൽ മുഖരിതമായി.അതേസമയം ഗൾഫ് രാജ്യ ങ്ങളിലും യൂറോപ്പിലും ഇന്ന ലെയായിരുന്നു പെരുന്നാൾ.