നാറാത്ത് :- വിവാഹ സൽക്കാരത്തിനു മാറ്റി വെച്ച തുകയിൽ രണ്ടു ലക്ഷം രൂപ കുറുമാത്തൂരിലെ പി.വി നാരായണന്റെ കരൾ മാറ്റൽ ശസ്ത്രക്രിയക്ക് നൽകി നവദമ്പതികൾ മാതൃകയായി.
കമ്പിൽ മെഡിക്കൽസ് ഉടമ സി.പി രാധാകൃഷ്ണന്റെയും എൻ ശൈലജയുടെയും മകൻ അതുൽ കൃഷ്ണന്റ വിവാഹ ചിലവിൽ നിന്നുമാണ് കരൾ മാറ്റൽ ശസ്ത്രക്രിയക്ക് 2 ലക്ഷം രൂപ നൽകിയത്.വിവാഹ സൽക്കാരം ഒഴിവാക്കിയാണ് ഈ സൽകർമ്മത്തിന് വേണ്ടിയുള്ള തുക കണ്ടെത്തിയത്.
കണ്ണാടിപറമ്പിലെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ പി.വി നാരായണന്റെ കുടുംബത്തിന് തുക കൈമാറി.കരൾ ദാനം ചെയ്യാൻ തയ്യാറായ കല്യാശേരിയിലെ ശ്രീകുമാറിനെ അനുമോദിച്ചു.
എം. ദാമോദരൻ , കെ എം ശിവദാസൻ , കെ.ബൈജു , ഒ നാരായണൻ , ശ്രീധരൻ സംഘമിത്ര , അഡ്വ കെ. ഗോപാലകൃഷ്ണൻ , എൻ. കോമളം എന്നിവർ പ്രസംഗിച്ചു.കെ എൻ രാധാകൃഷ്ണൻ സ്വാഗതവും സി.പി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.