മയ്യിൽ: ചെക്കിക്കുളം കൊട്ടുങ്ങലിൽ ഇന്നലെ രാത്രി ഉണ്ടായ അതിശക്തമായ കാറ്റിൽ വീട്ടുപറമ്പിൽ നിർത്തിയിട്ടിരുന്ന മിനി ടിപ്പർ ലോറിയുടെ മുകളിൽ മാവ് പൊട്ടി വീണ് ടിപ്പർ തകർന്നു. തലമുണ്ടയിലെ കെ.പി ദിലീപിൻ്റെ ഉടമസ്ഥതയിൽ ഉള്ള കെ.എൽ 58 ജി 35352 ടിപ്പർ ലോറിയാണ് തകർന്നത്.