കുറ്റ്യാട്ടൂർ:-രണ്ട് ദിവസങ്ങളിലായി നടന്ന എസ്.എസ്.എഫ് കുറ്റ്യാട്ടൂർ സെക്ടർ ഇരുപത്തിയൊമ്പതാമത് എഡിഷൻ സാഹിത്യോത്സവിന് പരിസമാപ്തി. മാണിയൂർ ഭഗവതി വിലാസം എ.എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ കവിയും എഴുത്തുകാരനുമായ രതീശൻ ചെക്കിക്കുളം ഉദ്ഘാടനം നിർവഹിച്ചു.
വ്യത്യസ്ത വിഭാഗങ്ങളിലായി നൂറോളം കലാ സാഹിത്യ മത്സരങ്ങളിൽ വിദ്യാർഥികൾ മാറ്റുരച്ചു. 250 പോയിന്റുകൾ നേടി പള്ളിയത്ത് യൂണിറ്റ് ഓവറോൾ ചാമ്പ്യാന്മാരായി. പാറാൽ, വേശാല യൂണിറ്റുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
സമാപന സംഗമം എസ്.വൈ.എസ് കണ്ണൂർ ജില്ല മീഡിയ സെക്രട്ടറി റഷീദ് കെ മാണിയൂർ ഉദ്‌ഘാടനം ചെയ്തു. എസ്.എസ്.എഫ് കമ്പിൽ ഡിവിഷൻ പ്രസിഡണ്ട് സുഹൈൽ സഖാഫി സന്ദേശ ഭാഷണം നടത്തി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുനീർ മാണിയൂർ, നിസാമുദ്ധീൻ ഫാളിലി, സഈദ് സഅദി തുടങ്ങിയവർ സംബന്ധിച്ചു.