തളിപ്പറമ്പ്:-തളിപ്പറമ്പില്‍ മുസ്ലിംലീഗ് ഓഫീസായ സി.എച്ച്.സെന്റര്‍ തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
ഇന്നലെ രാത്രി തളിപ്പറമ്പിലെ മരം വ്യവസായിയായ ദിൽഷാദ് പാലക്കാടനും അദ്ദേഹത്തിന്റെ കാറിന് നേരെയും ആക്രമണമുണ്ടായിരുന്നു. കൂടാതെ തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി ജന.സെക്രട്ടെറിയും സി.പി.എം പ്രവര്‍ത്തകനും സിപിഎം ഞാറ്റുവേല ബ്രാഞ്ച് അംഗവുമായ കുറിയാലി സിദ്ദിഖിനേയും മുഖംമൂടി സംഘം മര്‍ദ്ദിച്ചിരുന്നു.
ഇരുവരും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. അതിന് പിന്നാലെയാണ് കുറ്റിക്കോലിലെ മുസ്ലിംലീഗ് ഓഫീസായ സി.എച്ച്.സെന്റര്‍ കത്തിച്ചത്. ഓഫീസ് പൂര്‍ണമായും കത്തിനിശിച്ചു.
അകത്തുണ്ടായിരുന്ന ടി.വി.ഉള്‍പ്പെടെ അടിച്ചു തകര്‍ത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.