കൊളച്ചേരി :- വൻ മരം പ്രധാന റോഡിന് കുറുകെ പൊട്ടി നിന്നതിൽ മണിക്കൂറുകൾ നീണ്ട അപകട ഭീഷണിക്കൊടുവിൽ വിവിധ വകുപ്പുകളുടെ സംയുക്ത ശ്രമഫലമായി മുറിച്ചു നിക്കി.
കൊളച്ചേരിപ്പറമ്പ് മെയിൻ റോഡ്- ബഡ്സ് സ്ക്കൂൾ ഭാഗത്തേക്ക് തിരിയുന്ന ജംഗ്ഷനിൽ H.D. ലൈൻ ഉൾപ്പെടെ നിരവധി ലൈനുകൾ ഉള്ള റോഡിന്റെ കുറുകെ അടിവശത്തിന് തെട്ട് മേലെ നിന്ന് പൊട്ടി നിന്ന മരം ഏത് സമയത്തും നിലം പതിക്കും എന്ന അവസ്ഥയിലായിരുന്നു രാവിലെ മുതൽ. വാർഡ് മെമ്പർ പി വി വത്സൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടരി ശ്രീരാഹുൽ രാമചന്ദ്രൻ എന്നിവർ സ്ഥലത്ത് എത്തുകയും ഇലട്രിസിറ്റി ഓഫീസ് AE യുമായി ബന്ധപ്പെടുകയും ചെയ്തു.
തുടർന്ന് മയ്യിൽ പോലീസിനെ വിവരം അറിയിക്കുകയും എസ്.ഐ. സുരേഷിന്റെ നേതൃത്വത്തിൽ പോലീസുകാരും സ്ഥലത്തെത്തി.
ഫയർ സർവ്വീസിൽ ബന്ധപ്പെട്ടപ്പോൾ റോഡിന്ന് കുറുകെവീണ മരം മാത്രമേ മുറിച്ച് മാറ്റു എന്ന് അറിയിച്ചു. തുടർന്ന് PWD യിൽ വിളിച്ചറിയിച്ചു.P.W.D സബ്ബ് എഞ്ചിനീയർ ഷാജിഷ് , ഓവർ സേർ മഹേശ്വരി വളപട്ടണ PWD സെക്ഷനിലെ അജേഷും സ്ഥലത്തെത്തി.
അവരുമായി സംസാരിച്ച് മരം മുറിക്കുന്നവരെ ഏല്പിക്കുകയും മരം മുറിക്കാനെത്തി ആളുകളടൊപ്പം തന്നെ ഇലട്രിസിറ്റി സബ്ബ് എഞ്ചിനീയർ മഹേശ്വരി,അജേഷ് ഓവർസിയർ ജയൻ തുടങ്ങി ഇലട്രിസിറ്റി ജീവനക്കാരും എത്തി .ഏറെ ശ്രമഫലമായ ചെരിഞ്ഞ മരത്തിൽ കയറി കൊമ്പുകഴിക്കുമ്പോൾ എല്ലാവരും ഭയപ്പെട്ടെങ്കിലും കുറച്ച് സമയത്തെ ഗതാഗതം തടസ്വത്തിനു ശേഷം എല്ലാം മുറിച്ചു മാറ്റി.
വാഡ് മെമ്പർമാരായ പി.വി. വത്സൻ മാസ്റ്റർ, കെ.സി. സീമ , സെക്രട്ടരി രാഹുൽ രാമചന്ദ്രൻ എന്നിവർ പ്രവർത്തികൾക്ക് നേതൃത്വം നൽകി.
കാലത്തെ മുതൽ ആരംഭിച്ച മരം മുറിയിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥരോടും ഒപ്പം സജീവമായി നാട്ടുകാരും പങ്കെടുത്തു. അങ്ങനെ മണിക്കൂറുകൾ നീണ്ട ശ്രമഫലമായി മരം മുറിച്ച് മാറ്റി ഗതാഗതത്തിനുള്ള സൗകര്യo ഒരുക്കി.