മയ്യിൽ :- കയരളം നോർത്ത് എ എൽ പി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്‌ഘാടനം ചെയ്തു. മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി കെ ശ്രീമതി ടീച്ചർ മുഖ്യാതിഥിയായി.ക്ലബ് കൺവീനർ വി സി മുജീബ് മാസ്റ്റർ അധ്യക്ഷനായി.
മയ്യിൽ ഗ്രാമപഞ്ചായത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത്, ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള സി കെ ശേഖരൻ മാസ്റ്റർ പുരസ്‌കാര ജേതാവ് കെ പി കുഞ്ഞികൃഷ്ണൻ, പി ടി എ പ്രസിഡന്റ് പ്രശാന്ത്, പി കെ ദിനേശൻ എന്നിവർ സംസാരിച്ചു. കെ വൈശാഖ് മാസ്റ്റർ സ്വാഗതവും എം പി നവ്യ ടീച്ചർ നന്ദിയും പറഞ്ഞു.