മയ്യിലിൽ ജല ഗുണനിലവാര പരിശോധനാ പരിശീലനം സംഘടിപ്പിച്ചു.

 



മയ്യിൽ:-ജൽ ജീവൻ മിഷൻ നിർവ്വഹണ സഹായ ഏജൻസിയായ ഒണ്ടർപ്രണേർഷിപ്പ്‌ ഡവലപ്‌മന്റ്‌ സൊസൈറ്റി, കേരള ഗ്രാമീണ ശുദ്ധജല ശുചിത്വ ഏജൻസി (KRWSA) എന്നിവയുടെ ആഭിമുഖ്യത്തിൽ മയ്യിൽ പഞ്ചായത്തിലെ കുടുംബ ശ്രീ പ്രവർത്തകരായ വനിതകൾക്ക്‌ ജല ഗുണ നിലവാര പരിശോധനാ പരിശീലനം നടത്തി. മയ്യിൽ പഞ്ചായത്ത്‌ സി ഡി എസ് ചെയർ പേഴ്സൺ രതി വി പി സ്വാഗതം പറഞ്ഞു. 

ചടങ്ങിൽ വൈസ്‌ പ്രസിണ്ടന്റ്‌ രാമചന്ദ്രൻ എ ടി അധ്യക്ഷത വഹിച്ചു.  മയ്യിൽ പഞ്ചായത്ത്‌ പ്രസിണ്ടന്റ്‌ റിഷ്ന കെ കെ ഉദ്ഘാടനം ചെയ്തു. ജലത്തിന്റെ അളവും ഗുണവും കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഇത്തരം പരിശോധനകൾ വളരെ പ്രധാനപ്പെട്ടതാണെന്ന് പ്രസിണ്ടന്റ്‌ അഭിപ്രായപ്പെട്ടു. സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻമാരായ ശ്രീമതി അജിത എം വി, ശ്രീമതി അനിത വി വി,ശ്രീ രവി മാണിക്കോത്ത്‌, പഞ്ചായത്ത്‌ സെക്രട്ടറി പി ബാലൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. 

ഗ്രാമീണ തലത്തിൽ കുടുംബ ശ്രീ പോലുള്ള സംഘടനകൾ ജൽ ജീവൻ മിഷന്റെ ഭാഗമാകുന്നത്‌ ഇത്തരം പ്രവർത്തനങ്ങളുടെ സ്വീകാര്യത കൂട്ടുമെന്ന് കേരള ഗ്രാമീണ ശുദ്ധ ജല സൂചിത്വ ഏജൻസി ഡയറക്ടർ ജോർജ്ജ്‌ മാത്യു അഭിപ്രയപ്പെട്ടു. രാജീവൻ കെ, ജൂനിയർ പ്രൊജക്റ്റ്‌ കമ്മീഷണർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. 

പഞ്ചായത്തിന്റെ വിവിധ ഭാഗങളിൽ നിന്നായി എൺപത്തിലധികം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ ജലത്തിന്റെ 12 ഓളം ഘടകങ്ങൾ പരീക്ഷിക്കാനുള്ള രീതികൾ വിവരിച്ചു കൊടുത്തു. ഈ ക്ലാസ്സിലൂടെ ജല പരിശോധനയിൽ വൈദഗ്ദ്യം നേടിയവർ തുടർന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജല ഗുണ നിലവാര പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കും.ചടങ്ങിൽ ജൽ ജീവൻ മിഷൻ മയ്യിൽ പഞ്ചായത്ത്‌ പ്രൊജക്റ്റ്‌ കോ -കോർഡിനേറ്റർ നീതു നന്ദി രേഖപ്പെടുത്തി.

Previous Post Next Post