നാറാത്ത് പഞ്ചായത്ത് ഓഫീസിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തും

 



നാറാത്ത്: നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തോടുള്ള അധികൃതരുടെ അവഗണനക്കെതിരേ നാറാത്ത് പഞ്ചായത്ത് ഓഫീസിലേക്ക്എസ്ഡിപിഐ മാര്‍ച്ച് നടത്തും. ജൂലൈ 29 വെള്ളി രാവിലെ 10.00 മണിക്കാണ് മാര്‍ച്ച്. നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വൈകുന്നേരം വരെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക, ഫാര്‍മസിയിലും ലാബിലും ആവശ്യമായ ജീവനക്കാരെ നിയമിക്കുക, മരുന്ന് ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. 

ദിവസേന നൂറുകണക്കിന് രോഗികളെത്തുന്ന നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തോട് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും കാണിക്കുന്ന അവഗണന കണ്ടില്ലെന്ന് നടിക്കാനാവില്ല. വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യം പോലും അനുവദിച്ചിട്ടില്ല. വിവിധ തരം പനിയും പകര്‍ച്ച വ്യാധി ഉള്‍പ്പെടെ പിടികൂടുമ്പോഴും അധികൃതരുടെ അവഗണന തുടരുകയാണെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാനും എസ്ഡിപിഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.

Previous Post Next Post