വായന പക്ഷാചരണ സമാപനവും നാടകപ്രവർത്തകർക്കുള്ള അനുമോദനവും നടന്നു


മലപ്പട്ടം :- കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ മലപ്പട്ടം CRC ഹാളിൽ പ്രശസ്ത നാടക പ്രവർത്തകൻ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രമണി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച നാടക മത്സര ത്തിൽ കണ്ണൂർ ജില്ലക്ക്  അവതരിപ്പിച്ച നിലാവിനൊപ്പം എന്ന നാടകത്തിലെ "കലാകാരമാരെ ചടങ്ങിൽ ആദരിച്ചു.

നാടക രചന നിർവഹിച്ച ശ്രീധരൻ സംഘമിത്ര, മികച്ച നടി മിനി രാധൻ , സംവിധായകൻ വത്സൻ കൊളച്ചേരി ഉപഹാരങ്ങൾ ഏറ്റുവാങ്ങി സംസാരിച്ചു.

ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ വിജയൻ ഐ.വി ദാസ് അനുസ്മരണം നടത്തി.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രമേശൻ മാസ്റ്റർ നാടക പ്രവർത്തകരെ പരിചയ പെടുത്തി. തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ് ജയകൃഷ്ണൻ , സി ലക്ഷ്മണൻ, ജനാർദ്ദനൻ മാസ്റ്റർ പ്രസംഗിച്ചു.

താലുക്ക് സെക്രട്ടറി അജിത്ത് മാസ്റ്റർ സ്വാഗതവും സഹദേവൻ വാര്യബേത്ത് നന്ദിയും പറഞ്ഞു.











Previous Post Next Post