കണ്ണൂർ :-കണ്ണൂരിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. കണ്ണോത്തുംചാലില്‍ വച്ചാണ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു.
കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഗീത ബസാണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് ദേശീയപാതയോട് ചേര്‍ന്നുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് റിപോര്‍ട്ട്. പരിക്കേറ്റ ഏഴു പേരെയും സമീപത്തെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചതിനുശേഷം വിട്ടയച്ചു.