മയ്യിൽ:- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കേശവദേവ് അനുസ്മരണ പ്രഭാഷണം കെ.വി യശോദ ടീച്ചർ നിർവഹിച്ചു.മനുഷത്വത്തിൻ്റെ ചൂടും വെളിച്ചവും ദേവിൻ്റെ രചനകളിലെങ്ങും കാണാമെന്ന് അവർ പറഞ്ഞു.
വി.പി രതി അധ്യക്ഷയായ ചടങ്ങിൽ പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ, പി.ദിലീപ് കുമാർ,വി.പി ബാബുരാജ്, പി.കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു. കെ. സജിത സ്വാഗതവും കെ .ബിന്ദു നന്ദിയും പറഞ്ഞു.