മയ്യിൽ:- കടൂർ നിരന്തോടിലെ വി വി പ്രേമരാജൻ-കെ പി മിനി ദമ്പതികളുടെ മകൾ ഐശ്വര്യയുടെയും കണ്ടക്കൈപ്പറമ്പിലെ സി എച്ച് മുസ്തഫ- ടി പി ഖദീജ ദമ്പതികളുടെ മകൻ ഷാനിബിന്റെയും വിവാഹത്തോടനുബന്ധിച്ച് IRPC ചെറുപഴശ്ശി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി.
സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഏറ്റുവാങ്ങി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സി ഹരികൃഷ്ണൻ മാസ്റ്റർ, കെ ചന്ദ്രൻ, IRPC ചെറുപഴശ്ശി ലോക്കൽ കൺവീനർ പി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.